ധൂളികള്‍ മറ തീര്‍ത്ത വൃക്ഷചുവടെ
സീമകള്‍ തീര്‍ക്കാത്ത വീധിയിലേക്ക്
യുഗയുഗന്ഗലിലെ ദുഃഖം പേറി
ആരെയോ കാത്തിരിപ്പൂ അവള് അയോധ്യ.
ത്രേതായുഗത്തിന്റെ ലക്ഷ്മി, പക്ഷെ
കലിയുഗതിന് ശാപ ജന്മം
അഴകിന്റെ കാരുണ്യമോഴുകുന്നോരാ മുഖം
അഴലിന്റെ നിഴലിനാല്‍ മങ്ങി നിന്നു
എന്ഗിലും കാണാം ആ മിഴികള്‍ തന് ശോഭ
ദൃഡദയാം ദൃഷ്ടി, തളരാത്ത വിശ്വാസം
ഹേ അയോധ്യാ, ആരെ നീ കാക്കുന്നു?
നിന്നിലെ ചൈതന്യം ആര്‍ക്കു നീ നല്കുന്നു?
കാക്കുന്നു ഞാനാ ദശരധ നന്ദനെ
കാകുന്നു ഞാനെന്‍ പ്രിയതോഴനെ
വേണ്ട എനിക്കീ ധരണീ
വേണ്ട എനിക്കെന്റെ നാമം
അറിയുമോ സ്നേഹിതാ പണ്ടേ ഞാനൊരു
അബലയാം സ്ത്രീ ജന്മമായിരുന്നു
ത്രേതായുഗത്തിന്റെ റാണി പക്ഷെ
ഈ കലിയുഗത്തിന് ശാപജന്മം
പാദുകങ്ങളിലെ പാംസു പോലും
പരമാധികാര യോഗ്യമാകിയ
ശംഖാവാതരതിന് പോറ്റമ്മ ഞാന്‍
സ്നേഹ സാഹോദര്യതിന് വളര്‍ത്തമ്മ ഞാന്‍
ഇന്നോ സഹോദരങ്ങള്‍ പരസ്പരം കൊല്ലുന്നു
തന്റെവിശ്വാസം മഹത്തരമെന്നോതുന്നു
പൊളിക്കുന്നു ആലയം കലര്‍ത്തുന്നു ഛിദ്രം
പടര്‍ത്തുന്ന തീയ്യില്‍ പിടക്കുന്നു ജീവന്.
പണ്ടു ഞാന്‍ കണ്ടൊരു തീവ്ര ദുഃഖം
രാമനാല്‍ സീതക്ക് മാത്രമാന്നെന്നാല്
ഇന്നു ഞാന്‍ കേള്‍പ്പൂ ചുറ്റിലും വിലാപം
ഇന്നു ഞാന്‍ കാണുന്നു ഒരു കോടി സീതമാര്‍
വയ്യ എനിക്കീ ഭാരം താങ്ങാന്‍
കണ്ടു മരവിച്ച കാഴ്ചകള്‍ കാണാന്‍
വിശ്വസിക്കുന്നു വരുമൊരു നാള് രാമന്
ഈ സരയൂ നദിതന്‍ തീരതോരുനാള്
നല്കുമെനിക്കും മോക്ഷം, ഒരുനാള്‍
നല്കുമെനിക്കും വൈകുന്ധവാസം
കാത്തിരിപ്പൂ ഞാന്‍ എന്‍ പ്രിയ തോഴനെ
ഇന്നും കാത്തിരിപ്പൂ ഞാനെന്‍ ശ്രീരാമനെ..
Wednesday, October 28, 2009
Subscribe to:
Posts (Atom)
